banner

അഞ്ചാലുംമൂട്ടിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് കൊമ്പൻ അജി; അഷ്ടമുടി ലൈവിൻ്റെ വാർത്തയ്ക്ക് ഉത്തരം

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് എസ്.എച്ച്.ഓ സി. ദേവരാജൻ്റെ നേതൃത്വത്തിതിലുള്ള പോലീസ് സംഘം കഞ്ചാവ് മാഫിയകൾക്ക് പേടി സ്വപ്നമാകുന്നു. അഞ്ചാലുംമൂട്ടിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തിയ യുവാവ് പോലീസ് പിടിയിലായി. കൊമ്പൻ അജി എന്ന് വിളിയ്ക്കുന്ന തൃക്കടവൂർ കോട്ടയ്ക്കകത്ത് അജിമോൻ ആണ് അഞ്ചാലുംമൂട് പോലീസിൻ്റെ പിടിയിലായത്.  

കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്ന സംഘങ്ങൾ അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി അഷ്ടമുടി ലൈവിൻ്റെ അന്വേഷണ റിപ്പോർട്ട് വാർത്തയായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിൻ്റെ അറസ്റ്റ്.

അഞ്ചാലുംമൂട്ടിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾക്കാണ് യുവാവ് ചെറിയ പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ചാലുംമൂട് സ്കൂൾ പരിസരത്താണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. പിന്നാലെ അഞ്ചാലുംമൂട് എസ്.എച്ച്.ഓ സി. ദേവരാജൻ്റെ നേതൃത്വത്തിലുള്ള സ്റ്റേഷൻ & കൊല്ലം സിറ്റി ഡാൻസാഫ് സംഘം തുടങ്ങിയവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയ്ക്കെതിരെ ചവറ  പോലീസ് സ്റ്റേഷൻ, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, കൊല്ലം എക്സൈസ് കരുനാഗപ്പള്ളി എക്സൈസ് തുടങ്ങിയ പരിധികളിൽ നിലവിൽ കേസുകളുണ്ട്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments