banner

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കൊല്ലം കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്; കളക്ടറേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിൽ സംഘർഷം

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കൊല്ലം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി പോലീസ് ബാരിക്കേഡില്‍ അതിരടയാള കല്ല് സ്ഥാപിച്ചു. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

കളക്ട്രേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. മതില് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.

അതേസമയം കെ - റെയില്‍ പദ്ധതിക്കെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കായി എത്തിച്ചത് കെ - റെയില്‍ അധികൃതര്‍ സ്ഥാപിച്ച സര്‍വേക്കല്ല്. കല്ല് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിന്റെ പേരില്‍ കേസെടുത്തു.

കല്ലിലെ സീരിയല്‍ നമ്പര്‍ പരിശോധിച്ചാല്‍ എവിടെ നിന്നാണ് കല്ല് പിഴുതെടുത്തത് എന്നറിയാം. അതിനുശേഷം മോഷണക്കുറ്റവും രേഖപ്പെടുത്തും. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സാജന്റെ സഹായത്തോടെ കൊട്ടിയം 19 -ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ കുളപ്പാടവും സംഘവും കല്ല് പിഴുതെടുത്ത് കാറില്‍ കയറ്റി സമരത്തിനായി കൊണ്ടുവന്നെന്നാണ് പറയുന്നത്.

ഞായറാഴ്ച രാവിലെയാണ് കെ.എസ്.യു ഇരവിപുരം അസംബ്ലി കമ്മിറ്റി നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും പ്രതീകാത്മകമായി സര്‍വേക്കല്ല് സ്റ്റേഷനുമുന്നില്‍ സ്ഥാപിച്ച് പ്രതിഷേധവും സംഘടിപ്പിച്ചത്. ഫൈസല്‍ കുളപ്പാടമാണ് പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തത്. പ്രതിഷേധത്തിനു ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ കുഴിച്ചിട്ട കല്ല് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments