പാലക്കാട്
12 വയസ്സുള്ള കുട്ടിയെ പ്രകൃതി വരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. അലനല്ലൂർ ഉണ്ണിയാൽ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34)യെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനാണ് സംഭവം. പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഹംസ. മണ്ണാർക്കാട് അടയ്ക്ക വിൽക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാൾ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത് കുമാര്‍,എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍,സുരേഷ് ബാബു,എഎസ്‌ഐ വിജയമണി, എസ്.സി.പി.ഒ നസീന്‍, ബിന്ദു, സിപിഒ റമീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലും ഹംസക്കെതിരേ സമാന കേസുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ....
0 Comments