banner

കൊല്ലം കോർപ്പറേഷനിൽ നിന്ന് 'ലെന നോർബർട്ടിന്' 50,000രൂപ യാത്രാ ചെലവിനായി കൈമാറി

കൊല്ലം : കൊല്ലം കോർപ്പറേഷനിൽ നിന്ന് 'ലെന നോർബർട്ടിന്' 50,000രൂപ യാത്രാ ചെലവിനായി കൈമാറി. ഫ്രാന്‍സില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗെയിംസ് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥിയാണ് ലെന നോർബർട്ട്. 

എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലെന നോബര്‍ട്ടിന് ഫ്രാന്‍സിലേക്കുള്ള യാത്ര ചെലവിനത്തില്‍ 50,000 രൂപ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ് കൈമാറുകയായിരുന്നു.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഗീതാകുമാരി, ഹണി, ഉദയകുമാര്‍, അഡീഷണല്‍ സെക്രട്ടറി എസ്. എസ് സജി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments