banner

കൊട്ടാരക്കരയിൽ വൻ തീപിടിത്തം; കടമുറികൾ കത്തി നശിച്ചു

കൊല്ലം : കൊട്ടാരക്കരയിൽ വൻ തീപിടിത്തം മൂന്നോളം കടമുറികൾ കത്തി നശിച്ചു. കൊട്ടാരക്കര ഓടനാവട്ടത്താണ് സംഭവം. ജംഗ്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രൂട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ഏകദേശം ഒരു മണിക്കൂറുകൾക്ക് മുമ്പാണ് തീപിടിത്തം ഉണ്ടായത്.

തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും കട പൂട്ടി ഉടമസ്ഥ പോയിരുന്നതിനാൽ കടയ്ക്കുള്ളിൽ പെട്ടെന്ന് കത്തി കയറിയ തീ അണയ്ക്കാൻ പുറത്തുനിൽക്കുന്ന നാട്ടുകാർക്ക് കഴിഞ്ഞില്ല ഉടനെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കടം വാങ്ങിയ 3000 രൂപ തിരികെ ചോദിച്ചപ്പോൾ കൈ തല്ലി ഒടിച്ചു; കൊല്ലത്ത് 3 പേർ അറസ്റ്റിൽ

കൊല്ലം : കടം നൽകിയ പണം തിരികെ  ചോദിച്ചതിന് യുവാവിന്റെ കൈ തല്ലി ഒടിച്ചു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷിന്റെ കൈ ആണ് സംഘം തല്ലി ഒടിച്ചത്. ജെയ്സൺ, ഷിബു, ഷാരോൺ എന്നിവരാണ് അനീഷിനെ അക്രമിച്ചത്.

കോട്ടപ്പുറം സ്വദേശി ആയ ജയ്സണ് 3000 രൂപയാണ് അനീഷ് കടം കൊടുത്തത്. രണ്ടു മാസം മുൻപാണ് സംഭവം. നൽകിയ 3000 രൂപ തിരികെ വേണം എന്ന് അനീഷ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആയിരുന്നു അനീഷിന് നേരെ ആക്രമണം ഉണ്ടായത്. 

കല്ലും കമ്പിവടിയും കൊണ്ടാണ് അനീഷിനെ ഇവർ അക്രമിച്ചത്. ആഴത്തിൽ പരിക്കേറ്റ് അനീഷിന്റെ കൈ ഒടിഞ്ഞു . ഉടൻ തന്നെ പരിക്കേറ്റ അനീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

إرسال تعليق

0 تعليقات