Latest Posts

ഭാര്യക്ക് മരുന്ന് വാങ്ങാൻ പോയ മധ്യവയസ്കൻ മണൽ ലോറിയിടിച്ച് മരിച്ചു

കൊടുങ്ങല്ലൂർ : ഭാര്യക്ക് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്ന് പോയ മധ്യവയസ്കൻ മണൽ ലോറി കയറി മരിച്ചു. മേത്തല പടന്ന പാലത്തിന് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്പിൽ മുഹമ്മദ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 7.30 ന് അഞ്ചപ്പാലം പടിഞ്ഞാറ് റോഡിലാണ് സംഭവം.

എറിയാട് നിന്നും മണൽ കയറ്റി വന്ന ടോറസ് ലോറി മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ തട്ടിയിടുകയായിരുന്നുവത്രെ. ടോറസിൻറെ പിൻചക്രം തലയിലൂടെ കയറിയതായും പറയുന്നു.

അതിഗുരുതരാവസ്ഥയിലായ മുഹമ്മദിനെ നാട്ടുകാരും പൊലീസും ചേർന്ന് സമീപത്തെ ഗൗരിശങ്കർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പടന്ന ഫിഷിങ് ലാന്റിലെ തൊഴിലാളിയാണ് മുഹമ്മദ്. മൃതദേഹം മോഡേൺ ആശുപത്രിയിൽ. ഭാര്യ: ലൈല. മക്കൾ: റാഫിക്, റെഫീക്. മരുമകൾ: ഹർഷിത

0 Comments

Headline