താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്നയുടൻ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കാല്‍ ഒടിഞ്ഞ് അഭിനവിന്‍റെ നില ഗുരുതരമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കല്ലാണ് ബൈക്കിൽ സഞ്ചരിക്കവെ ഇവരുടെ ദേഹത്തേക്ക് വീണത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ രണ്ടുപേരും കൊക്കയിലേക്ക് വീണു.
0 تعليقات