Latest Posts

നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു

നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. 
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.

സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു.ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ.

0 Comments

Headline