ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും. കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിൽ നിന്ന് നിയമലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ക്യാമറയിൽ ഒപ്പിയെടുക്കാൻ സാധിക്കും.
ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിച്ച ശേഷം ജില്ലാതല കൺട്രോൾ റൂമിലേക്ക് കൈമാറി വാഹന ഉടമകൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് തപാലിൽ അയയ്ക്കും. വാഹനത്തിന്റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്തമാക്കിയുള്ളതായിരിക്കും ഈ നോട്ടീസ്. ഇതിനായുള്ള സംവിധാനങ്ങൾ എല്ലായിടത്തും ഏർപ്പെടുത്തിയിട്ടുണ്ട്.
0 Comments