കേരളത്തിന്റെ പരമ്പരാഗതമായ ആയുർവേദത്തിന്റെ ഗുണങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതാണ്. ആയുർവേദ മേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ ഉറപ്പ് നൽകി. കേരള ആരോഗ്യ സർവകലാശാലയുമായി സഹകരിക്കുന്നതിലുള്ള താൽപര്യവും അംബാസഡർ അറിയിച്ചു. കേരളം നടത്തിയ കോവിഡ് പ്രതിരോധ മാർഗങ്ങളും കേരളത്തിന്റെ ആയുർവേദത്തിന്റെ പ്രത്യേകതകളും മന്ത്രി വിവരിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
0 Comments