banner

ഓട്ടോ ടാക്സി മറിഞ്ഞ് മണിക്കൂറുകളോളം വിജനസ്ഥലത്ത് കിടന്നു; 53കാരന് ദാരുണാന്ത്യം

കണ്ണൂരിൽ ഓട്ടോ ടാക്സി മറിഞ്ഞ് പരിക്കേറ്റ് മണിക്കൂറുകളോളം വിജനസ്ഥലത്ത് കിടന്നയാൾ മരിച്ചു. എടൂരിലെ വടവതി ഗിരീഷാണ്‌ (53)  മരിച്ചത്. ആറളം ഏച്ചിലത്തെ വിജനമായ സ്ഥലത്താണ്‌ അപകടം. 

ഏച്ചിലത്തെ പറമ്പിൽ കാടുതെളിക്കാൻ എത്തിയ ഗിരീഷ് വാഹനം മറിഞ്ഞ് പരിക്കേറ്റ് ഏറെ നേരമാണ്‌ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നത്‌.

വീട്ടുകാർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും   തെരഞ്ഞെത്തിയപ്പോഴാണ്‌ വാഹനം മറിഞ്ഞുകിടക്കുന്നത്‌ കണ്ടത്‌.  ഗിരീഷിനെ ഉടൻ  ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

അടുത്ത കാലത്താണ് ഗിരീഷ് ഏച്ചിലത്ത് സ്ഥലം വാങ്ങിയത്. സ്നേഹയാണ് ഭാര്യ. മക്കൾ: സിദ്ധാർത്ഥ്, സാന്ദ്ര.

إرسال تعليق

0 تعليقات