Latest Posts

അബുദാബിയിൽ മരുമകളുടെ മർദനമേറ്റ് വയോധികയായ മലയാളി മരിച്ചു

അബുദാബിയിൽ മരുമകളുടെ മർദനമേറ്റ് വയോധികയായ മലയാളി മരിച്ചു. കുടുംബവഴക്കിനിടെയാണ് മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം.

വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജനുവരിയിലായിരുന്നു  മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.

റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സലാലയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.

മസ്കറ്റ് : സലാലയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ഓമാനിലെ സലാലയിൽ, പാലക്കാട് മണ്ണാർക്കാട് സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55) ആണ് മരിച്ചത്. 

ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാജഗോപാലനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു രാജ​ഗോപാലൻ. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ എന്നിവരാണ്.

0 Comments

Headline