banner

മെഡിക്കൽ കോളേജിലേക്ക് പോകും വഴി അപകടം: ആംബുലൻസ് കാറിലിടിച്ച് അഞ്ചാലുംമൂട് സ്വദേശി മരിച്ചു

അഞ്ചാലുംമൂട് : ആറ്റിങ്ങൽ മാമത്ത് ആംബുലൻസ് കാറിലിടിച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ചാലുംമൂട് സ്വദേശി മരിച്ചു. അഞ്ചാലുംമൂട് പനയം റോസ് ഹൗസിൽ അജയകുമാർ റാവു (52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ ആംബുലൻസ് കാറിലിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അജയകുമാറിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. 

പിന്നാലെ കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 108 ആംബുലൻസിൽ കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ മാമത്ത് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ അജയകുമാർ മരണപ്പെട്ടു. അപകടത്തിൽ കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളില്ല.

Post a Comment

0 Comments