banner

കവർചപ്പാത്തി വാങ്ങുന്നവരാണോ നിങ്ങൾ?; ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്

തിരക്കുപിടിച്ച ലോകത്ത് ഓടുമ്പോള്‍ കൂട്ടായി പ്രമേഹവും ബിപിയും മറ്റ് രോഗങ്ങളുമെത്തും. ഷുഗര്‍ ഒക്കെ കൂടുന്നത് കൊണ്ടും ചോര്‍ ഒഴിവാക്കി കഴിക്കാവുന്ന ഹെല്‍ത്തി ഫുഡ് എന്ന നിലയിലും മലയാളികള്‍ രാത്രി ചപ്പാത്തിയിലേക്ക് കൂടുമാറിയിട്ട് കാലം കുറച്ചായി. പായ്ക്കറ്റുകളിലാക്കി റെഡി ടു കുക്ക് ചപ്പാത്തി എത്തിയതോടെ ഗോതമ്പ് മാവ് കുഴക്കുകയും ഉരുട്ടുകയും പരത്തുകയുമൊന്നും വേണ്ടെന്നുമായി. 

ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പാക്കറ്റ് ചപ്പാത്തി വാങ്ങിയാല്‍ രണ്ടോ മൂന്നോ ദിവസമായിട്ടാണ് പലരും ചൂടാക്കി കഴിക്കുന്നത്. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന ചപ്പാത്തികള്‍ നമ്മുടെ ജീവന്‍ ഇഞ്ചിഞ്ചായി കൊല്ലാന്‍ പാകത്തിന് ഉള്ളവയാണെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. 

ഇവയില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളില്‍ പ്രധാനം ചപ്പാത്തി കേടാകാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകളാണ്. വിവിധ തരം പ്രിസര്‍വേറ്റീവുകള്‍ക്കൊപ്പം മാവില്‍ ചേര്‍ക്കുന്ന രണ്ടു സംയുക്തങ്ങള്‍ ആണ് ബേക്കിങ് സോഡയും വനസ്പതി പോലെയുള്ള ഹൈഡ്രോജെനേറ്റഡ് ഫാറ്റും. ഇതാകട്ടെ കവറില്‍ എഴുതുകയുമില്ല. 

പായ്ക്കറ്റ് ചപ്പാത്തി ഊതിവീര്‍പ്പിക്കുന്നതുപോലെ പൊങ്ങി വരുന്നതിനും സോഫ്റ്റായി ഇരിക്കുന്നതിനും കാരണം ബേക്കിങ് സോഡയും ഹൈഡ്രോജനേറ്റഡ് ഫാറ്റുമാണ്. ഇതിന്റെ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തും.
റെഡി റ്റു കുക്ക് അല്ലെങ്കില്‍ ഹാ ഫ് കുക്ക്ഡ് ചപ്പാത്തിയില്‍ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആക്ട് അനുവദിക്കുന്ന പ്രിസര്‍വേറ്റീവ് ആണ് സോര്‍ബിക് ആസിഡ്. 

ചപ്പാത്തി ഉണ്ടാക്കി 4 ഡിഗ്രി സെന്റിഗ്രേഡില്‍ റെഫ്രിജറേറ്റ് ചെയ്താല്‍ 15 ദിവസം വരെ കേടാകാതിരിക്കും. ഓരോ ചപ്പാത്തിയും പൊതിഞ്ഞുവയ്ക്കണം. കഴിവതും ചപ്പാത്തികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തുറന്ന അലമാരിയിലും വൃത്തിഹീനമായ സാഹചര്യത്തിലും ചപ്പാത്തി സൂക്ഷിക്കുമ്പോള്‍ യീസ്റ്റ്, പൂപ്പല്‍ എന്നിവ ഉണ്ടാകാനും ഇകോളി, സാല്‍മൊണെല്ല മുതലായ ബാക്ടീരിയ ബാധയ്ക്കും സാധ്യത ഏറുന്നു. ബെന്‍സോയിക് ആസിഡ് എന്ന പ്രിസര്‍വേറ്റ്ീവ് കലര്‍ന്ന ചപ്പാത്തി ദിവസേന കഴിച്ചാല്‍ കുടല്‍ അസ്വസ്ഥത, ആസ്മ, റാഷസ്, ചൊറിച്ചില്‍, കണ്ണിനും ചര്‍മത്തിനും ഇറിറ്റേഷന്‍ എന്നിവ ഉണ്ടാക്കാം. 

കാത്സ്യം പ്രൊപ്പോണേറ്റ് എന്ന പ്രിസര്‍വേറ്റ്ീവ് കലര്‍ന്ന ചപ്പാത്തിയാണെങ്കില്‍ ഗ്യാസ്‌ട്രോ ഇന്റസ്ൈറ്റനല്‍ ലൈനിങ്ങിനെ ബാധിച്ച്, ഗ്യാസ്ൈട്രറ്റിസ്, രൂക്ഷമായ അള്‍സറുകള്‍ ഇവ വരാനിടയാക്കാം. കൊച്ചുകുട്ടികളില്‍, അസ്വസ്ഥത, ശ്രദ്ധയില്ലായ്മ, ഉറക്കതടസം, പിരിപിരുപ്പ് എന്നിവയും വരാം. സോഡിയം പ്രൊപ്പോണേറ്റ് ചെറിയ തോതിലുള്ള ഉദര അസ്വാസ്ഥ്യം, ഗ്യാസ്, മനംപുരട്ടല്‍ എന്നിവ വരുത്താം. 

അതിനാല്‍  ഇങ്ങനെയുള്ള ചപ്പാത്തികള്‍ ഒരു കാരണവശാലും കുട്ടികള്‍ക്കും ആസ്പിരിന്‍ സെന്‍സിറ്റീവ് ആയിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗം പ്രധാനമായും ഹെപ്പറ്റൈറ്റിസ് ഉള്ളവര്‍ എന്നിവര്‍ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിവതും കവര്‍ ചപ്പാത്തികള്‍ ഒഴിവാക്കാം. രാത്രി ചപ്പാത്തിക്ക് പകരം ഓട്‌സ് കഴിക്കാം. ഗോതമ്പുദോശയും ആകാം. ഒന്നോ രണ്ടോ ചപ്പാത്തി മതിയെങ്കില്‍ വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുക.

Post a Comment

0 Comments