banner

പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കൊലപ്പെടുത്തിയത് അച്ഛന്റെ മുന്നിൽ വച്ചായിരുന്നു. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കുത്തിയതോട് സ്വദേശി സുബെെർ ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ രാഷ്‌ട്രീയ വെെരാഗ്യമാണോ എന്ന് പൊലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് സുബൈറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പള്ളിയിൽനിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്നു സുബൈർ. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ട് സുബൈറിനെ ദേഹമാസകലം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ബൈക്കിൽനിന്ന് വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. നേരത്തെ ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

0 Comments