banner

അഞ്ചാലുംമൂട്ടിൽ ഓട്ടം വരാതിരുന്ന ഓട്ടോ ഡ്രൈവർക്ക് മർദ്ദനം; ഒരാൾ പിടിയിൽ

അഞ്ചാലുംമൂട് : ഓട്ടോ സവാരിയ്ക്ക് വിളിച്ചപ്പോൾ പോകാതിരുന്നതിൻ്റെ വിരോധത്തിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. കുരീപ്പുഴ സ്വദേശി നാല്പത്തിയെട്ടുവയസ്സുകാരനായ സുനിൽകുമാറിനെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ:

കഴിഞ്ഞ ദിവസമാണ് സംഭവം. കുരീപ്പുഴ നിവാസികളായ സുനിൽകുമാറും, തുളസീധരൻ പിള്ളയും കുരീപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ സജിത്തിനെ സവാരിയ്ക്കായി ഓട്ടം വിളിച്ചു. എന്നാൽ തിരക്കുകൾ ഉണ്ടായതിനാൽ ഇവരുടെ ഓട്ടം സജിത്ത് ഒഴിവാക്കി. ഈ വിരോധത്തിൽ ഇരുവരും ഓട്ടോസ്റ്റാൻ്റിലെത്തുകയും സജിത്തിനെ മര്ദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ സജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമികചികിത്സ നല്കി. പിന്നാലെ അഞ്ചാലുംമൂട് പൊലീസിൽ സംഭവത്തെക്കുറിച്ച് പരാതി നൽകുകയും ആയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സി.ഐ. സി. ദേവരാജൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

Post a Comment

0 Comments