സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. അത്ഭുതകരമായാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റംസാന്‍ മാസം അവസാനത്തിലെത്തിയതോടെ നാദാപുരം മേഖലയില്‍ രാത്രി ഏറെ വൈകിയും നിരവധി പേരാണ് ഷോപ്പിംഗിനും മറ്റുമായി ടൗണില്‍ എത്തുന്നത്.
സ്‌ഫോടന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ചാക്ക് നൂലിന്റെ അവശിഷ്ടങ്ങളും ചിതറിയ കടലാസ് കഷണങ്ങളും കണ്ടെത്തിയുണ്ട്.. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments