banner

തലസ്ഥാനത്ത് യുവാവിനെ ലക്ഷ്യമിട്ട് ബോംബേറ്; വലതുകാല് ഒടിഞ്ഞു; പിന്നിൽ മൂന്നംഗ സംഘം

തിരുവനന്തപുരം : കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. ആക്രമണത്തില്‍ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് (34) ആണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെയാണ് ക്ലീറ്റസിന് നേരെ ആക്രമണമുണ്ടായത്.

ബോംബേറില്‍ വലതുകാല്‍ തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ക്ലീറ്റസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات