ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.
അതേ സമയം, 2021ൽ കേരളത്തിൽ ലഭിച്ചത് റെക്കോഡ് മഴയും മഴ ദിനങ്ങളും. 25 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മഴമാപിനികളിൽ രേഖപ്പെടുത്തിയത്. 4482 മില്ലിമീറ്റർ. ഏറ്റവും കൂടുതൽ മഴ ദിനങ്ങൾ ലഭിച്ചതും 2021ൽ ആയിരുന്നു. 168 മഴ ദിനങ്ങൾ.
ഹാം റേഡിയോ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ മഴമാപിനി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള സംവിധാനങ്ങളുപയോഗിച്ച് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്യൂണിക്കേഷൻ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.
കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ പെയ്യുന്ന മഴ ഒരു ആധികാരിക രേഖയായി കണക്കാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്യൂണിക്കേഷൻ പ്രസിഡന്റ് എം.എ. ഷാജഹാൻ വ്യക്തമാക്കി.
0 Comments