banner

കൂട്ടുകാരനെ തോളിലേറ്റി സഹപാഠികൾ; ശാസ്താംകോട്ട ഡി.ബി കോളേജിലെ വീഡിയോ വൈറലാകുന്നു

അടുത്ത കാലത്തായി മറ്റെങ്ങും സംഭവിക്കാനിടയില്ലാത്തത് സംഭവിച്ച് 'കൊല്ലം ജില്ല' സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. പലതും മോശമായ സംഭവങ്ങൾ ആയത് കൊണ്ട് കൊല്ലക്കാർ തെല്ലൊരു വിഷമത്തോടെ ഇതെല്ലാം അവഗണിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ശാസ്താംകോട്ടയിൽ നടന്നൊരു സംഭവമാണ്. 

ജന്മനാ കാലിന് സ്വാധീനക്കുറവുള്ള തങ്ങളുടെ സഹപാഠിയെ തോളിലേറ്റിക്കൊണ്ട് കടന്നു വരുന്ന രണ്ട് പെൺകുട്ടികളുടെ നന്മയാണ് ഈ വീഡിയോ പറയാൻ ശ്രമിക്കുന്നത്. അവർക്കിത് എപ്പോഴും നടക്കുന്ന ഒരു സംഭവമാണ് പക്ഷെ സമകാലീക ലോകത്തിന് ഇതൊരു നിത്യസംഭവമല്ല. കണ്ണുകളെ ഈറനണിയിച്ചു കൊണ്ടല്ലാതെ ഈ സംഭവം നമുക്ക് വായിച്ചു തീർക്കാനാവില്ല.

സംഭവം നടക്കുന്നത് ശാസ്താംകോട്ട ഡിബി കോളേജിലാണ്. പലർക്കും ഓർമ്മകൾ ഏറെയുള്ള ഓർക്കാൻ ഇഷ്ടമുള്ള ഈ കാലാലയത്തിൽ നിന്നാണ് സൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും അതിലെല്ലാം ഉപരി നിഷ്കളങ്കമായ പുഞ്ചിരിയുടെയും കഥ പറയുന്ന ഈ ദ്യശ്യങ്ങൾ എന്നുള്ളത് ആരുടെയും മനസ്സ് നിറയ്ക്കുന്ന ഒരു കാര്യമാണ്.

ദ്യശ്യത്തിൽ കാലിനു സ്വാധീനക്കുറവുള്ള അലിഫ് മുഹമ്മദിനെ സഹപാഠികളായ ആര്യയും അര്‍ച്ചനയും ക്ലാസിലേക്ക് എടുത്തു കൊണ്ട് പോകുന്ന രംഗമാണുള്ളത്. ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളാണ് ഇവർ. അലിഫ് മുഹമ്മദിന് ദിനേന തുണയാവുന്നതും ഇതുപോലെയുള്ള സൗഹൃദങ്ങൾ തന്നെയാണ്. കണ്ടമാത്രയിൽ തന്നെ ആരുടെയും മനസ്സ് നിറയ്ക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Post a Comment

0 Comments