എന്നാല്‍ പച്ചക്കറിയുടെ വില കൂടുന്നു എന്ന രീതിയിയില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നതായി വ്യാപാരികള്‍ പരാതി പറയുന്നു. വിഷു വിപണിയില്‍ തിരക്കു പ്രതീക്ഷിച്ചു ഇറക്കിയ പച്ചക്കറികള്‍ വിചാരിച്ചപോലെ വിറ്റഴിയുന്നില്ല. സോഷ്യല്‍ മീഡികളിലെ പ്രചാരണങ്ങള്‍ തിരിച്ചടിയായി എന്ന് കോഴിക്കോട് മാര്‍ക്കറ്റിലെ തൊഴിലാളികളും പറയുന്നു്. കൂടാതെ അപ്രതീക്്ഷിതമായി എത്തിയ കനത്ത മഴയും പ്രശ്‌നമായി.
ചൂട് കുറഞ്ഞു കാലാവസ്ഥ മാറിയതാവാം വില കുറഞ്ഞതിന് കാരണമെന്നു പ്രതീക്ഷിക്കുന്നു അതോടൊപ്പം തന്നെ തമിഴ് നാട് കര്‍ണാടകം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം പച്ചക്കറി വരവും കൂടിയിട്ടുണ്ട്.
വിഷുത്തലേന്ന് നല്ല കച്ചവടം പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസം മഴ ആയതിനാല്‍ ആളുകള്‍ മാര്‍ക്കറ്റിലേക്കു വരുന്നതിനു മടി കാണിച്ചിരുന്നു.എന്നാല്‍ പച്ചക്കറിക്ക് വില കുറഞ്ഞ അവസരം മുതലാക്കാനായി ഇന്ന് ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ പച്ചക്കറി വ്യാപാരികള്‍
0 Comments