banner

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 വയസ്സ്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ സമൂഹമാദ്ധ്യമങ്ങളിലൂടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന് പിറന്നാൾ ആശംസകൾ നേർന്നു. 1973 ഏപ്രിൽ 24നാണ് സച്ചിൻ ജനിച്ചത്. 

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിൻ. 2002ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക, ഡോൺ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും ടെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്. 

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. 

2011 ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാനായി 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. 2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്. 2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചു.

ക്രിക്കറ്റിനെ ഒരു മതം പോലെ കാണുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് സച്ചിൻ ഒരു ദൈവമായി അവതരിച്ചു. ലോകം അത്ഭുതത്തോടെയാണ് സച്ചിനെന്ന പ്രതിഭാസത്തെ കണ്ടത്. ആ അഭിമാനം നെഞ്ചിലേറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെന്നും സച്ചിനെ വാഴ്‌ത്തുന്നത്. 

കളിക്കളം വിട്ടിട്ടും സച്ചിന്റെ ഒരോ വാക്കും ആരാധകരും പൊതുസമൂഹവും എല്ലാ ഗൗരവത്തോടേയും സ്വീകരിക്കുന്നത് സച്ചിന്റെ വ്യക്തിത്വത്തിന്റെ തിളക്കംകൊണ്ടുമാത്രം.

Post a Comment

0 Comments