banner

വ​ടി ഉ​പ​യോ​ഗി​ച്ചും കൈ​കൊ​ണ്ടും ആക്രമിച്ചു; ച​വ​റയിൽ വൃ​ദ്ധ​മാ​താ​വി​നു മ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം

കൊല്ലം : മദ്യലഹരിയില്‍ മകന്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ച​വ​റ തെ​ക്കും​ഭാ​ഗ​ത്താ​ണ് സം​ഭ​വം.  84കാരിയായ ഓമനയ്ക്കാണ് മകന്‍ ഓമനക്കുട്ടന്റെ മര്‍ദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച സേഹാദരന്‍ ബാബുവിനേയും ഓമനക്കുട്ടന്‍ മര്‍ദ്ദിച്ചു. 

ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രി സാധനങ്ങളുടെ കച്ചവടമാണ് ഓമനക്കുട്ടന്. ഓമനക്കുട്ടന്‍ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുകയും കൈപിടിച്ച് തിരിക്കുകയുംഅസഭ്യം പറയുകയും ചെയ്തു.

വ​ടി ഉ​പ​യോ​ഗി​ച്ചും കൈ​കൊ​ണ്ടും ഓ​മ​ന​ക്കു​ട്ട​ൻ അ​മ്മ​യെ മ​ർ​ദി​ച്ചു. മർദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാൾ പിന്മാറിയില്ല. 

അ​യ​ൽപക്കത്തെ ഒരു കുട്ടിയാണ് മ​ർ​ദ​നം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ, മ​ക​നെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ ഓ​മ​ന ത​യാ​റാ​യി​ല്ല.

സംഭവത്തില്‍ തെക്കുംഭാഗം ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അമ്മ പറയുന്നത്. അമ്മയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
വൃദ്ധയെ മര്‍ദ്ദിക്കുന്ന രംഗം അയല്‍വാസിയായ ഒരാളാണ് മൊൈബലില്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്.

Post a Comment

0 Comments