banner

മദ്യലഹരിയിൽ വാക്ക് തർക്കം; കൊല്ലത്ത് അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു ​​​​​​​

കൊല്ലം : കൊല്ലം ചിതറയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. മദ്യപിക്കുന്നതിനിടെ ഉടലെടുത്ത  തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

മടത്തറ അരിപ്പ ഇടപ്പണയില്‍ ചരുവിളവീട്ടില്‍ അൻപത്തിയഞ്ചു വയസ്സുകാരനായ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മണി അനന്തരവന്‍ രതീഷി(26)നൊപ്പം വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. 

ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം രതീഷ് അമ്മാവന്റെ മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട് ചേര്‍ന്നുള്ള വഴിയരികില്‍ മൂടിയിട്ടു. എന്നാല്‍ രാത്രി പത്തുമണിയോടെ ബന്ധുക്കള്‍ മ്യതശരീരം കണ്ടെതിനെ തുടര്‍ന്ന് ചിതറ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

രാത്രി എത്തിയ പൊലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ  റിമാന്‍ഡ് ചെയ്തു.

إرسال تعليق

0 تعليقات