കലക്ടര്‍ അപ്രതീക്ഷിതമായാണ് ഡാന്‍സ് ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം കൂടിയത്. മനോഹരമായി നൃത്തം ചെയ്യുന്ന കലക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
കലോത്സവത്തിന്റെ വേദി അലങ്കാരം ഉല്‍ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഗായികയും എഴുത്തുകാരിയും അഭിനേത്രിയുമായ ദിവ്യ എസ് അയ്യര്‍ സ്‌കൂള്‍ പഠന കാലത്ത് പലതവണ കലാതിലക പട്ടം നേടിയിട്ടുള്ള കലാകാരി കൂടിയാണ്. കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ മികവ് തെളിയിച്ച കലാകാരി കൂടിയാണ്.
0 تعليقات