banner

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?; മരണത്തിൽ നിന്ന് വരെ രക്ഷ നേടിയേക്കാം!; എങ്ങനെയെന്ന് പരിശോധിക്കാം...

ദിവസവുംം ഒരു  കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനം. ദിവസവും കാപ്പി കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. 

പ്രതിദിനം ഏകദേശം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു. കാപ്പി കഴിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. പിത്താശയക്കല്ലുകള്‍, ചില കരള്‍ രോഗങ്ങള്‍ എന്നിവ പോലുള്ള ദഹനസംബന്ധമായ പരാതികളില്‍ നിന്ന് കാപ്പി സംരക്ഷിക്കുന്നു. 'ന്യൂട്രിയന്റ്‌സ്' ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments