മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ് താരം. ബോളിവുഡിലും താരം അഭിനയിക്കുന്നുണ്ട്. താരം നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമാണ് മഹാനദി.
ഇപ്പോഴിതാ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ് താരം. സീതാരാമം എന്നാണ് ഈ ചിത്രത്തിൻറെ പേര്. ദുൽഖർ അഭിനയിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. യുദ്ധം പ്രമേയമാക്കിയുള്ള ഒരു പ്രണയ കഥയാണ് ഇത്. റാം എന്ന് പേരുള്ള പട്ടാളക്കാരൻ ആയിട്ടാണ് ദുൽഖർ സൽമാൻ ഇതിൽ അഭിനയിക്കുന്നത്.
മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രശ്മിക മന്ദന യും ചിത്രത്തിലഭിനയിക്കുന്നുണ്ട്.
എന്തായാലും തന്റെ മകന് വേണ്ടി മമ്മൂട്ടിയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തായാലും ഇവയൊക്കെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മികച്ച പ്രതികരണം ഇതിന് ലഭിക്കുന്നുണ്ട്.പ്രശസ്ത സംവിധായകൻ ഹനു രാഘവപുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
0 تعليقات