കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊടിതോരണങ്ങൾ നശിപ്പിക്കുന്നതിനിടയിൽ പൊലീസ് പട്രോളിങ് സംഘം വരുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഡി.വൈ.എഫ്.ഐ യുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സമാധാന അന്തരീക്ഷം തകർത്ത് രാഷ്ട്രീയ സംഘർഷമുണ്ടക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ്. ഇതിലൂടെ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചു; അഞ്ചാലുംമൂട്ടിൽ ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ
അഞ്ചാലുംമൂട് : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കടവൂരിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ ആർ.എസ്.എസ്. പ്രവർത്തകർ അഞ്ചാലുംമൂട് പോലീസിൻ്റെ പിടിയിലായി. കടവൂർ, കോട്ടക്കകം സ്വദേശി അഖിൽ അനിൽ, ( 24 ) മതിലിൽ സ്വദേശിയും കടവൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അജിത്ത് (28) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
0 تعليقات