banner

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട് : കള്ളപ്പണ വെളുപ്പിക്കൽ കേസിൽ മുൻ എം.എൽ.എ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ്്ഇ.ഡി.   കണ്ടുകെട്ടിയത്.

വിജിലൻസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഏപ്രിൽ 18 നാണ് കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. എം.എൽ.എ ആയിരുന്ന സമയത്ത് അഴീക്കോട് സ്കൂളിൽ ഒരു അധ്യാപകയ്ക്ക് സ്ഥിര നിയമനം നൽകാൻ അവരിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി ഷാജി വാങ്ങിച്ചെന്ന പരാതിയിൽ 2016-ൽ വിജിലൻസ് ഷാജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഭാര്യയുടെ പേരിൽ കോഴിക്കോട് വീടും സ്ഥലവും വാങ്ങാൻ ഈ പണം ഉപയോഗിച്ചതായി ഇ.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് ഇ.ഡി ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

إرسال تعليق

0 تعليقات