banner

ഇരവിപുരം എം.എൽ.എ എം.നൗഷാദ് ഇനി വഖഫ് ബോർഡ് അംഗം

കൊല്ലം : കേരള വഖഫ് ബോര്‍ഡ് അംഗമായി ഇരവിപുരം എംഎല്‍എ എം.നൗഷാദ്  തെരെഞ്ഞെടുക്കപ്പെട്ടു. എംഎല്‍എമാരുടെ മണ്ഡലത്തില്‍നിന്നും
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വിജയം. ആദ്യമായാണ് വഖഫ് ബോര്‍ഡ് അംഗമായി ഒരു സിപിഐഎം എംഎല്‍എ തെരെഞ്ഞെടുക്കപ്പെടുന്നത്.

ഇരവിപുരത്ത് നിന്നുള്ള നിയമസഭാംഗമായ എം. നൗഷാദ് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. 

കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കുള്ള രണ്ടാം വിജയമായിരുന്നു. ആര്‍ എസ് പി യിലെ ബാബു ദിവാകാരനെ ഇരുപതിയെണ്ണായിരത്തില്പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 

കേരള സര്‍വ്വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാന്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, ഡപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات