banner

സലാലയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു; മുപ്പത് വർഷമായി പ്രവാസി

മസ്കറ്റ് : സലാലയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ഓമാനിലെ സലാലയിൽ, പാലക്കാട് മണ്ണാർക്കാട് സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55) ആണ് മരിച്ചത്. 

ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാജഗോപാലനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു രാജ​ഗോപാലൻ. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ എന്നിവരാണ്.

إرسال تعليق

0 تعليقات