banner

അവിശ്വാസത്തിൽ വീണു: പ്രധാനമന്ത്രി പദം നഷ്ടമായി ഇമ്രാന്‍ ഖാന്‍; പാകിസ്താനില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഇന്ന്

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ നടന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.

ദേശീയ അസംബ്ലിക്ക് പുറത്ത് സൈന്യത്തിന്റെ മൂന്ന് നിര വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളും അടച്ചു. വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കന്മാരോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യം വിടുന്നത് തടയണമെന്നാണ് നിര്‍ദേശം. വിദേശ എംബസികളും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

ഇന്നലെ രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.

അതേ സമയം ഇന്നലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ നടന്ന അവിശ്വാസ പ്രമേയം പാസായതോടെ പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഇന്ന് നടത്തുമെന്നാണ് വിവരം. ഷബാസ് ഷെരീഫാണ് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍. ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു.

പാകിസ്താന്‍ പാര്‍ലമെന്റിന് പുറത്ത് ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം നടക്കുകയാണ്. പാകിസ്താന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകുന്നത്. അതിനിടെ ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.

Post a Comment

0 Comments