banner

കൊല്ലത്ത് കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൽ 'പേരിൽ' അഭിപ്രായവ്യത്യാസം; പിന്നാലെ കുടുംബവഴക്ക്; വീഡിയോ വൈറൽ

കൊല്ലം : കുഞ്ഞിന് പേരിടുന്ന ചടങ്ങ് വളരെ ആഘോഷപൂര്‍വ്വമായിട്ടാണ് ഇന്ന് നടന്ന് വരുന്നത്. കുഞ്ഞ് ജനിച്ച്  സാധാരണയായി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് പേരിടുന്നത്. കിഴക്ക് ദര്‍ശനമായി അച്ഛനോ, മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ കുട്ടിയെ മടിയിലിരുത്തി വേണം പേരിടെണ്ടത്. 
ഇപ്പോഴിതാ, പേരിലുള്ള അഭിപ്രായ വ്യത്യാസം കാരണം കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് അലങ്കോലമായ സംഭവമാണ് കൊല്ലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 

അച്ഛനും അമ്മയും മുന്‍കൂട്ടി നിശ്ചയിച്ച പേരാണ് ഇരുവരും സന്തോഷത്തോടെ അവരുടെ കുഞ്ഞിനിടുന്നത്. എന്നാല്‍, ഒരു കുഞ്ഞിന്റെ പേരിടീലുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അച്ഛന്‍ ഇട്ട പേര് അമ്മയ്ക്ക് സമ്മതമല്ലാതായതാണ് വഴക്കിന് കാരണമായത്. ഇതോടെ അച്ഛന്‍ വീട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മില്‍ മുട്ടന്‍ വഴക്കായി.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച്‌ പിടിച്ച്‌ മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് ‘അലംകൃത’ എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍, ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച്‌ വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതേ തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ....

Post a Comment

0 Comments