banner

തൃക്കരുവയിൽ കുടുംബാരോഗ്യ കേന്ദ്രം: ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു

തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രം  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കൂടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. ആയതിൻ്റെ പ്രഖ്യാപനവും ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി  ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു. കേന്ദ്രങ്ങളിലെ ഉദ്ഘാടനം തൃക്കരുവയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ കാര്യമായി വികസിപ്പിച്ചു കൊണ്ടാണ് തൃക്കരുവ സാമൂഹികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് ആയതിൻ്റെ പ്രഖ്യാപനം സംസ്ഥാന ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായിട്ടാണ് നിർവ്വഹിച്ചത്. തൃക്കരുവ, പേരയം സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് കൂടുംബാരോഗ്യ കേന്ദ്രത്തിന് സമീപം സംഘടിപ്പിച്ച പരിപാടി ആശാ പ്രവർത്തകരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പാർവ്വതി ജയപാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ സലീനാ ഷാഹുലിൻ്റെ അധ്യക്ഷതയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 

ആശംസകളിയിച്ചു കൊണ്ട് ചിറ്റുമല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ചിറ്റുമല ബ്ലോക്ക് മെംബർ ഷെഹിന, തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ. എം. കരുവ, ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് തുടങ്ങിയവരും വേദിയ്ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ എന്നിവരും സംസാരിച്ചു.

HIGHLIGHTS : Family Health Center at Thrikkaruva: Inaugurated by Panchayat President Saraswathi Ramachandran

Post a Comment

0 Comments