ഇന്ന് രാവിലെ ഒന്‍പതരയോടെ ഇഞ്ചക്കുണ്ടിലാണ് സംഭവം. വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വന്ന് അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന ബൈക്ക് എടുത്ത് അനീഷ് പുറത്തുപോയി. ഒളിവില്‍ പോയ അനീഷിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
കുട്ടന്റെ വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനീഷ് അവിവാഹിതനാണ്.
കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. വീട്ടിൽ സ്വത്തിനെ ചൊല്ലി കുടുംബവഴക്ക് പതിവായിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണ് മരിച്ച കുട്ടൻ. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടിൽ തന്നെയാണ് താമസം. ഇന്ന് രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടിരുന്നുവെങ്കിലും അത് നിത്യസംഭവമായതിനാൽ പ്രദേശവാസികൾ കാര്യമാക്കിയെടുത്തില്ല. എന്നും വഴക്കുണ്ടാകാറുള്ളതിനാലാണ് അതിൽ ഇടപെടാൻ നാട്ടുകാർ തുനിയാത്തത്. ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ വീട്ടിലേക്കിറങ്ങിച്ചെന്നത്. ഈ സമയം അനീഷ് വെട്ടുകത്തി ഉപയോഗിച്ച് മാതാവിനെയും പിതാവിനെയും തുരുതുരാ വെട്ടുന്ന കാഴ്ച്ചയാണിവർ കണ്ടത്.
പള്ളിയിയിൽനിന്ന് വരുന്നവർ അനീഷിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി രണ്ടുപേരെയും മൃഗീയമായി വെട്ടിക്കൂട്ടി. കൃത്ത്യത്തിന് ശേഷം അനീഷ് തന്നെയാണ് ആദ്യം പൊലീസിനെ സംഭവം അറിയിച്ചത്. കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കിൽ കയറി അനീഷ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഇയാൾ ഇതുവരെ കീഴടങ്ങിയിട്ടില്ല.
0 Comments