banner

ഡൽഹിയെ വിറപ്പിച്ച് ഗുജറാത്ത്; തുടർച്ചയായ രണ്ടാം ജയം

പൂനെ : ഐ.പി.എല്ലില്‍ തുടക്കക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍നിരയിലേക്ക്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് 14 റണ്‍സിന് റിഷഭ് പന്തിന്റെ ഡൽഹി കാപിറ്റല്‍സിനെ തോല്‍പിച്ചു. സ്‌കോര്‍: ഗുജറാത്ത് ആറിന് 171, ദല്‍ഹി 9-ന് 157.
ഓപണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (46 പന്തില്‍ 84) ഒറ്റയാന്‍ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 

ക്യാപ്റ്റന്‍ ഹാര്‍ദിക് 31 റണ്‍സെടുത്തു. മുസ്തഫിസുറഹ്മാനും (4-0-23-3) ഖലീല്‍ അഹമദുമാണ് (4-0-34-2) ദല്‍ഹിയുടെ ബൗളിംഗ് നയിച്ചത്. ക്യാപ്റ്റന്‍ റിഷഭും (29 പന്തില്‍ 43) ലളിത് യാദവുമൊഴികെ (22 പന്തില്‍ 25) ദല്‍ഹിയുടെ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. ലോക്കി ഫെര്‍ഗൂസനാണ് ബൗളിംഗ് ഹീറോ (4-0-28-4).

ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍കണ്ടിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കെറ്റെടുത്ത മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിന്റെ രണ്ടാം ജയവും ഡല്‍ഹിയുടെ ആദ്യ തോല്‍വിയുമാണിത്. സ്‌കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 1716, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 1579.

ഗുജറാത്തിന്റെ 172 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹി തുടക്കത്തില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായി പതറി. മൂന്ന് റണ്‍സെടുത്ത ടിം സീഫര്‍ട്ടിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും 10 റണ്‍സെടുത്ത പൃഥ്വി ഷായെയും 18 റണ്‍സെടുത്ത മന്‍ദീപ് സിംഗിനെയും ലോക്കി ഫെര്‍ഗൂസനും മടക്കുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലളിത് യാദവും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ പതുക്കെ കരകയറ്റി. 

ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലളിത് യാദവ്(25) റണ്ണൗട്ടായതോടെ ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് നിറഞ്ഞാടി. എന്നാല്‍ പതിനഞ്ചാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ കൊണ്ടുവരാനുള്ള ഹാര്‍ദ്ദികിന്റെ തന്ത്രം ഫലിച്ചു. ലോക്കിയുടെ ഷോട്ട് ബോളില്‍ അലക്ഷ്യമായി ബാറ്റുവെച്ച പന്തിനെ (29 പന്തില്‍ 43) അഭിനവ് മനോഹര്‍ മനോഹരമായി കൈയിലൊതുക്കി.

Post a Comment

0 Comments