banner

പാർട്ടി സമ്മേളനത്തിനിടെ ഹൃദയാഘാതം; എം.സി.ജോസഫൈൻ കുഴഞ്ഞുവീണു; എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : ഹൃദയാഘാതത്തെ തുടർന്ന് മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാർട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജമ്മു കശ്മീരിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായ കെ കെ ശൈലജ ആശുപത്രിയിലെത്തിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ എം സി ജോസഫൈനെ കാണാൻ കഴിഞ്ഞില്ല. 72 വയസുകാരിയായ എം സി ജോസഫൈൻ നിലവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്. 

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം പാർട്ടി ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്

Post a Comment

0 Comments