Latest Posts

നാശം വിതച്ച് ചുഴലിക്കാറ്റ്; മേഘാലയയില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം

മേഘാലയയില്‍ വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റിഭോയ് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജില്ലയിലെ 47 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരത്തോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നാശനഷ്ടം സംഭവിച്ചവയില്‍ ഒരു സ്‌കൂളും പള്ളിയും ഉള്‍പ്പെടുന്നുണ്ട്.

ദുരന്ത ബാധിത മേഖലകളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനും ഗതാഗതം തടസപ്പെട്ട മേഖലകളില്‍ ഗതാഗതം പുനസ്ഥാപിക്കാനുംനടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

0 Comments

Headline