പാലക്കാട്ട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. നാട്ടുകൽ കോടക്കാടാണ് സംഭവം. കേസിൽ ചക്കലത്തിൽ വീട്ടിൽ ഹംസയെ പോലീസ് പിടികൂടി. കുടുംബവഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസമാണ് സംഭവം കുടുംബവഴക്കിനെ തുടർന്ന് പ്രതി ഭാര്യ ആയിശയെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളിൽ നിന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകൽ പോലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
0 Comments