എന്നാല്‍ മൂന്ന് മാസം മുന്‍പ് കല്യാണി സുന്ദരിയല്ലന്ന കാരണം പറഞ്ഞ് ഇയാള്‍ കല്യാണിയെ പീഡിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം കൂടുതല്‍ സ്ത്രീധനവും തരൂണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ചൊവ്വാഴ്ച ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. ഇതെ തുടര്‍ന്ന് തരൂണ്‍ കല്യാണിയെ കക്കൂസ് വൃത്തിയാക്കുന്ന ലിക്വിഡ് കുടിപ്പിക്കുകയാരുന്നു. ഇതോടെ കല്യാണിയുടെ നില ഗുരുതരമായി.
ഇതോടെ വീട്ടുകാര്‍ കല്യാണിയെ നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച കല്യാണി മരിച്ചു. തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ തന്നെ പീഡിപ്പിക്കുകയും ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് കല്യാണി മൊഴി നല്‍കിയിരുന്നു.
0 Comments