banner

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലേൽ പണി പാളും; കുടവയറിന് പിന്നിലെ രഹസ്യം ഇതാ!

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കുടവയര്‍ ചാടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം. സാധാരണ ഗതിയില്‍ ചര്‍മത്തിനു താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ അവയവങ്ങള്‍ക്ക് ചുറ്റുമായി അടിഞ്ഞ് സങ്കീര്‍ണതകളുണ്ടാക്കുമെന്ന് മയോ ക്ലിനിക്കല്‍ നടന്ന പഠനം വെളിപ്പെടുത്തി. 

ആരോഗ്യവാന്മാരും അമിതവണ്ണം ഇല്ലാത്തവരുമായ 12 പേരെ രണ്ട് സംഘങ്ങളായി തിരിച്ച് നടത്തിയ പഠനം 21 ദിവസം നീണ്ടു. 

സിടി സ്‌കാനിലൂടെയാണ് വയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്നത് കണ്ടെത്തിയത്. അമേരിക്കയിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്നിന് നിത്യവും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഓര്‍മ്മശക്തിക്കുമെല്ലാം ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. 

ജേണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Post a Comment

0 Comments