ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. കുറഞ്ഞ കലോറിയാണ് കരിക്കിന്‍ വെള്ളത്തിലുള്ളത്. അതേസമയം പൊട്ടാസ്യവും എന്‍സൈമുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കരിക്കിന്‍ വെള്ളത്തിൽ ലോറിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
നിര്‍ജ്ജലീകരണത്തിനും നല്ലൊരു പ്രതിവിധിയാണ് അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും. മനുഷ്യശരീരത്തിലെ ഇലക്ട്രലൈറ്റിന്റെ തോത് കൃത്യമായി നിലനിര്‍ത്താനും ഇളനീര് സഹായിക്കും.മാനസികവും ശാരീരികവുമായ ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണ് ഇളനീര് കുടിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ കഴിയും. ഒപ്പം ദഹനത്തെ സുഗമമാക്കാനും ഇളനീര് സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും ഇളനീര് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇളനീര്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇളനീര് കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
0 Comments