Latest Posts

കൊല്ലത്ത് മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീവച്ചു; ഗൃഹനാഥനായി അന്വേഷണം ആരംഭിച്ചു..

കൊല്ലം : മദ്യപിച്ച് വീട്ടിലെത്തിയ യുവാവ്  വീടിന് തീവച്ചു. ശൂരനാട് തെക്ക് പതാരം പനന്തര കോളനിയിൽ മുരളിയാണ് മദ്യപിച്ചെത്തിയ ശേഷം സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്നു മക്കളും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസവും മദ്യപിച്ച് വീട്ടിലെത്തിയ തെങ്ങ് കയറ്റതൊഴിലാളികൂടിയായ മുരളി,  ഭാര്യയുമായി വഴക്കിടുകയും പിന്നാലെ വീടിന് തീവക്കുകയുമായിരുന്നു. 

ഈസമയം തന്നെ ഭാര്യയും മക്കളും വീടിന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. വീടിന് തീവക്കുന്ന സമയത്ത് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ അകത്തുണ്ടായിരുന്നു. ഇത് ശാസ്താംകോട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നിര്‍വീര്യമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. 

കെഎസ്ഇബി സംഘം സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുരളിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

Headline