banner

പൊ​തു​നി​ര​ത്തി​ൽ​വ​ച്ചു ഖു​റാ​ൻ ക​ത്തി​ച്ചു; സ്വീ​ഡ​നി​ൽ ഇരുപത്തിയാറ് പേർ അ​റ​സ്റ്റിൽ; വ​ൻ പ്ര​തി​ഷേ​ധം

സ്റ്റോ​ക്ക്ഹോം : സ്വീ​ഡ​നി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് പൊ​തു​നി​ര​ത്തി​ൽ​വ​ച്ചു ഖു​റാ​ൻ ക​ത്തി​ച്ചു. സ്ട്രാം ​കു​ർ​സ് പാ​ർ​ട്ടി​യു​ടെ നേ​താ​വ് റാ​സ്മ​സ് പ​ലൂ​ദാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖു​റാ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച​ത്. പോ​ലീ​സി​നൊ​പ്പ​മെ​ത്തി​യാ​ണ് തെ​ക്ക​ൻ ലി​ങ്കോം​പ്പിം​ഗ് മേ​ഖ​ല​യി​ൽ വ​ച്ച് പ​ലൂ​ദാ​ൻ ഖു​റാ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച​ത്.

മു​സ്ലീം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​ണി​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഖു​റാ​ൻ ക​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ അ​വി​ടെ നി​ന്നി​രു​ന്ന​വ​ർ പ​ലരും ഇതി​​നെ ത​ട​യാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇതേതുടർന്നു നോ​ർ​കോ​പ്പിം​ഗ്, ലി​ങ്കോം​പ്പിം​ഗ് ന​ഗ​ര​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ 26 പേ​രെ​യെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്ത​താ​യി സ്വീ​ഡ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

നോ​ർ​കോ​പ്പിം​ഗി​ൽ 150ഓ​ളം വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു പോ​ലീ​സ് നി​ര​വ​ധി മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​ശേ​ഷം വെ​ടി​യു​തി​ർ​ത്തു. വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ 26 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 14 സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

0 Comments