banner

മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു; കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ​ഗുരതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മരിച്ചത്. നാൽപത്തിയെട്ട് വയസായിരുന്നു. 

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട വരാന്തയിൽ വച്ചാണ് ഷൗക്കത്തിനെ സുഹൃത്ത് അക്രമിച്ചത്. മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് കാരണം. 

കഴിഞ്ഞ മാസം 13നായിരുന്നു സംഭവം. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Post a Comment

0 Comments