ദീർഘനാളത്തെ വൈദ്യുതി കുടിശ്ശിക അടക്കുന്നതിനായി കെ.എസ്.ഇ.ബി.യുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.
രണ്ടുവർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
നിലവിലുള്ള പലിശനിരക്കിന് പകരം 15 വർഷത്തിനുമുകളിൽ കാലതാമസം വന്ന വൈദ്യുതിചാർജ് കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് നാലുശതമാനം, അഞ്ചുവർഷത്തിനുമുകളിൽ 15 വർഷത്തിനകം കാലതാമസം വന്ന ഉപഭോക്താക്കൾക്ക് ആറുശതമാനം, രണ്ടുവർഷത്തിനുമുകളിൽ അഞ്ചുവർഷത്തിനകം കാലതാമസം വന്ന കുടിശ്ശികയ്ക്ക് 6.65 ശതമാനവുമാണ് പലിശനിരക്ക്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ മേയ് 16-നകം ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: acc@kseb.in. ഫോൺ: 0471 2514452, 2514623.
0 Comments