തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മലയോര മേഖലകളിലാണ് ഇന്ന് കൂടുതൽ മഴ ലഭിക്കുക. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം,
കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്ന് ഉച്ചയ്‌ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്നലെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരുന്നു
0 Comments