banner

ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല - ഹൈക്കോടതി

കൊച്ചി : ശരിയായ വിവരങ്ങൾ മറച്ചുവെന്ന് ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ അത് മാത്രമേ വിവാഹ വാഗ്ദാനം നൽകി നിൽകി പീഡിപ്പിച്ചതാണെന്ന് പറയാനാകൂ എന്ന് കേരള ഹൈക്കോടതി. ശാരീരിക ബന്ധത്തിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ മാത്രം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസെടുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഇടുക്കി സ്വദേശി രാമചന്ദ്രനാണ് അപ്പീൽ നൽകിയത്. ഇയാളുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജീവപര്യന്തം തടവും ഹൈക്കോടതി റദ്ദാക്കി.

ബന്ധുവായ പെൺകുട്ടിയുമായി പ്രതി 10 വർഷത്തോളം പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാനും തീരുമാനിച്ചു. മൂന്ന് തവണയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. ദിവസങ്ങൾക്കകം ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.

യുവതി പരാതി നൽകിയതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നോ യുവാവ് ശരിയായ വിവരങ്ങൾ മറച്ചുവെച്ചെന്നോ യുവതി പറഞ്ഞിട്ടില്ല. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്ന് എന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി. മറ്റൊരു തെളിവുകളും ഇല്ലാത്തതിനാൽ ഇതിനെ വാഗ്ദാനലംഘനം എന്നനിലയിൽ മാത്രമേ കാണാനാകൂ. അതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വെറുതെവിടുകയാണെന്ന് കോടതി വ്യക്തമാക്കി.

Post a Comment

0 Comments