banner

ജയഭാരത് ജൻധൻ പ്രഥമ മാധ്യമ പുരസ്ക്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ചടയമംഗലം സജീവിന്

കൊല്ലം : ജയഭാരത് ജൻധൻ പ്രഥമ മാധ്യമ പുരസ്ക്കാരം പ്രശസ്ത ഓൺലൈൻ മാധ്യമ പ്രവർത്തകൻ ചടയമംഗലംസജീവിന്. ഓൺലൈൻ മാധ്യമ രംഗത്ത് കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് തെക്കൻകേരളത്തിലെ മികച്ച ഓൺലൈൻ മാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡ് സമ്മാനിക്കുന്നത്. ഓൺലൈൻ മാധ്യമ പ്രവർത്തനത്തിനുപരിയായി വർഷങ്ങളോളം കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങളിലും പ്രവർത്തന പരിചയമുള്ള ഇദ്ദേഹം നാട്ടു വാർത്തകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നത്.

അത് മാത്രമല്ല വാർത്തയ്ക്ക് വേണ്ടി വാർത്തകൾസൃഷ്ടിക്കുന്ന ശൈലിയിൽ നിന്നും മാറി കാമ്പും കഴമ്പുമുള്ള വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുകയും അവയ്ക്ക് പ്രശ്നപരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന രീതിയാണ് തുടരുന്നെതെന്നും അതോടൊപ്പം നിർദ്ധനരായ നിരവധിപേർക്ക് സഹായം നൽകുന്ന രീതിയിലുള്ള വാർത്താ അവതരണവും അവാർഡ് ജൂറി പ്രത്യേകം വിലയിരിത്തിയിട്ടുണ്ട്. ചടയമംഗലം ന്യൂസ്, ഹോക്സ് വ്യൂ മീഡിയ എന്നീ ഓൺലൈൻ മാധ്യമങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു സംഭാവനകൾ നൽകിയ ഇദ്ദേഹം ഇപ്പോൾ "ട്രൂത്ത് വിഷൻ ന്യൂസ്"ചാനലിന്റെ ജനറൽ മാനേജർ ആണ്. 

മുൻപ് ചടയമംഗലം സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ ജോലിയുണ്ടായിരുന്ന ഇദ്ദേഹം നിലവിൽ അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ്. മാരുതി ജീവനക്കാരി രാഗി സജീവാണു ഭാര്യ.മക്കൾ: സർഗേന്ദു,സൂര്യാനന്ദ്

Post a Comment

0 Comments