banner

പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

തിരുവനന്തപുരം : കെ. റെയില്‍ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെ സ്ഥലം മാറ്റി. സി.പി.ഒ ഷബീറിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയത്. എ.ആര്‍ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. വകുപ്പ്തല അന്വേഷണവും തുടരും.

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കഴക്കൂട്ടത്ത് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീര്‍ സമരക്കാരില്‍ ഒരാളെ ചവിട്ടിയത്.

പൊലിസുകാരനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയുടെ മുഖത്ത് പൊലിസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുണ്ട്.

إرسال تعليق

0 تعليقات